ലഖ്‌നൗ: വാരണാസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച മോഡലിനെതിരേ പ്രതിഷേധം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് വിമർശനം ഉയർന്നിരിക്കുന്നത്. വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലായതോടെയാണ് മമതയുടേത് അനുചിതമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയത്.
ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷത്തിലേറെ ആരാധകരുള്ള മോഡലാണ് മമത റായ്. മമത ക്ഷേത്രത്തിനുള്ളിൽ കയറി കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. കേക്കിൽ നിന്നുള്ള ആദ്യത്തെ കഷ്ണം പ്രതിഷ്ഠയ്ക്കു മുമ്പിൽ വെക്കുന്നതും വീഡിയോയിൽ കാണാം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
എന്നാൽ ക്ഷേത്രപരിസരം കേക്ക് മുറിച്ച് ആഘോഷം നടത്താനുള്ള ഇടമല്ലെന്ന് ചൂണ്ടിക്കാട്ടി മമതയ്ക്കെതിരേ വിമർശനം ഉയർന്നു. മമതയുടെ പ്രവർത്തിയെ വിലക്കാതിരുന്ന ക്ഷേത്ര പുരോഹിതനെതിരേയും വിമർശനം ഉയരുന്നുണ്ട്.
വാരണാസിയിലെ കാഷി വിദ്വത് പരിഷത്, സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയും ഇതുസംബന്ധിച്ച് ക്ഷേത്രപുരോഹിതന് എതിർപ്പറിയിച്ച് കത്തയക്കുമെന്നും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.