ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞെത്തി; ഈ വര്‍ഷം ഇതുവരെ അമ്മത്തൊട്ടിലില്‍ ലഭിച്ചത് 22 കുഞ്ഞുങ്ങൾ

തിരുവനന്തപുരം: ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞെത്തി. പുലർച്ചെ 5.50-നാണ് ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞിനെ ലഭിച്ചത്. ആരോഗ്യമന്ത്രി വീണജോര്‍ജ് ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഒപ്പം കുഞ്ഞിനിടാനുള്ള പേരുകളും ക്ഷണിക്കുന്നുവെന്ന് മന്ത്രി കുറിച്ചു.

''ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ മകള്‍ക്ക് നമുക്കൊരു പേരിടാം. പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു''- മന്ത്രി കുറിച്ചു.

പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കമന്റുകളായി നിരവധി പേരുകളും എത്തി. ക്രിസ്മസ് രാവില്‍ ലഭിച്ച കുഞ്ഞായതിനാല്‍ ക്രിസ്മസ് പശ്ചാത്തലത്തിലുള്ള പേരുകളാണ് ഭൂരിഭാഗം പേരും പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !