ആലപ്പുഴ: കടക്കെണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തതായി പരാതി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പത്താം വാർഡ് കാരുവള്ളിയിൽ ആശ (41) യാണ് മരിച്ചത്. സഹകരണ ബാങ്കിൽ നിന്നുമെടുത്ത 1 ലക്ഷം രൂപ പിന്നീട് രണ്ടര ലക്ഷമാക്കി പുതുക്കിയിരുന്നു.ഇതും കുടിശികയായതോടെ കഴിഞ്ഞദിവസം ബാങ്കിന്റെ ബോർഡ് അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 14 പേർ വീട്ടിലെത്തിയിരുന്നു. പണം അടയ്ക്കാത്തത് സംബന്ധിച്ച് ഇവർ ചോദിച്ചതായി പഞ്ചായത്ത് അംഗം രവി അളപ്പന്തറ പറഞ്ഞു. ഇത് ആശയെ മാനസികമായി തളർത്തി. ബാങ്ക് ജീവനക്കാർ മടങ്ങി മണിക്കുറുകൾക്കുള്ളിൽ ആശ തൂങ്ങിമരിക്കുകയായിരുന്നു.
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആശ. ബന്ധുക്കളുമായി ആലോചിച്ച ശേഷം മുഖ്യമന്ത്രിക്കു പരാതി നൽകുമെന്ന് ഭർത്താവ് സുധി പറഞ്ഞു. വിദ്യാർഥികളായ ആദിത്യൻ, അനഘ എന്നിവരാണ് മക്കൾ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.