വി.ജെ.ബേബി വെള്ളിയേപ്പള്ളിൽ രാജ്യത്തെ മികച്ച ഏലം കർഷകൻ

പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള ദേശീയപുരസ്‌കാരം മില്യനയർ ഫാർമർ ഓഫ് ഇൻഡ്യ ( MFOI) ശ്രീ. വി.ജെ ബേബി വെള്ളിയേപ്പള്ളിൽ, പാലാ. കേന്ദ്ര റോഡ് ഗതാഗതമന്ത്രി ശ്രീ നിധിൻ ഗഡ്‌ഗരിയിൽ നിന്നും ഏറ്റുവാങ്ങി. ന്യൂ ഡൽഹിയിലെ IARI മേളാ ഗ്രൗണ്ടിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ രാജ്യത്തെ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മികച്ച കർഷകരുടെ വിജയഗാഥകൾ അവതരിപ്പിക്കപ്പെട്ടു.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് ( ICAR), കൃഷി ജാഗര ങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പുരോഗമന കർഷകരെയും കാർഷിക നവീക രണങ്ങളെയും ആദരിക്കുകയും കൃഷിയുടെ ഭാവി രൂപപ്പെടുത്തുന്നതിന് ആഗോള നേതാക്കളെയും ദർശനക്കാരെയും ഒരുമിച്ച് അണി നിരത്തുകയും ചെയ്തു വരുന്നു. പുരോഗമന കർഷകരുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ആഘോഷിക്കുന്ന ഈ നാഴിക ക്കല്ല് കാർഷിക മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കു ന്നു. കാർഷിക ഭൂപ്രകൃതിയെ പ്രചോദിപ്പിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനുമായി ആഗോള കാർഷിക നേതാക്കളും പ്രഭാഷകരും ഒത്തുകൂടി, കേന്ദ്രമന്ത്രി നിധിൻ ഗഡ്‌ഗ രിക്കു പുറമേ ഡോ. ഹിമാൻഷൂ പതക് ( ICAR, Director General), Mr. എം.സി ഡോമിനിക് (കൃഷി ജാഗരൻ), ഡോ.രമേശ് ചന്ദ് (നീതി ആയോഗ് ഡയറ കർ),മമതാ ജയൻ (സി.ഇ.ഒ, കൃഷി ജാഗരൻ) എന്നിവരാണ് വിവിധ സെക്ഷനുകൾ നയിച്ചത്.

2047-ഓടെ കാർഷിക മേഖലയിൽ മാറ്റം വരുത്താതെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമാകാൻ കഴിയില്ല. ഇന്ത്യൻ കൃഷിയുടെ അഞ്ചു മുൻഗണനകൾ:

1. പ്രകൃതി സൗഹൃദമായിരിക്കണം

2. സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായിരിക്കണം

3. വിപണി സൗഹാർദ്ദ മൂല്യം

4. യുവത്വവും അടുത്ത തലമുറയെ ആകർഷിക്കുന്നതും

5. പരമ്പരാഗത കാർഷിക രീതികൾ സംരക്ഷിക്കുന്നതും ആകണമെന്ന് യോഗം നിർദ്ദേശിച്ചു.

അവാർഡ് ജേതാവായ ശ്രീ. വി.ജെ ബേബി പ്രമുഖ പ്ലാൻ്റർ ആയിരുന്ന പാലാ വെള്ളിയേപ്പള്ളിൽ പരേതനായ ശ്രീ.വി.എം. ജോസഫ് (കൊച്ചേട്ടൻ) ൻ്റെ പുത്രനാ ണ്. ഡിഗ്രി പഠനത്തിനു ശേഷം പിതാവിനൊപ്പം കാർഷിക മേഖലയിലേയ്ക്ക് കടന്ന് ഇദ്ദേഹം കഴിഞ്ഞ 45 വർഷമായി കാർഷിക വ്യാവസായിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. ഈ പുരസ്‌കാരം നേടിയെടുത്തത് ഇടുക്കിയിലുള്ള രാജാ ക്കാട്-പാലാ എസ്റ്റേറ്റിലെ നവീനമായ ഏലക്കൃഷിയ്ക്കാണ്. കൃഷിയിൽ നിന്നും പുതിയ തലമുറ അകലുമ്പോൾ അദ്ദേഹത്തോടൊപ്പം പുത്രൻ ജോയൽ മൈക്കിളും സജീവമായി കാർഷിക രംഗത്തുണ്ട്. ഏലം കൃഷിയിൽ പുതു വിപ്ലവം സൃഷ്ടിക്കാ നുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയയിൽ നിന്നും എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് നേടിയിട്ടുള്ള ജോയൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !