മഞ്ഞപ്ര: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതാവുമായിരുന്ന ലീഡർ കെ. കരുണാകരൻ, കെ എസ് യു മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പി.ടി. തോമസ് എന്നിവരുടെ ചരമവാർഷികദിന സംയുക്ത അനുസ്മരണ സമ്മേളനം മഞ്ഞപ്രയിൽ നടത്തി.
വടക്കുംഭാഗം ജംഗ്ഷനിൽ നടന്ന അനുസ്മരണ ചടങ്ങ് പഞ്ചായത്ത് മുൻ പ്രസിഡൻറ് രാജൻ പല്ലൂർ ഉദ്ഘാടനം ചെയ്തു.
![]() |
മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരൻ , പിടി തോമസ് അനുസ്മരണ സമ്മേളനം പഞ്ചായത്ത് മുൻ പ്രസിഡൻറ് രാജൻ പല്ലൂർ ഉദ്ഘാടനം ചെയ്യുന്നു. |
നെടുമ്പാശേരി വിമാനത്താവളത്തിന് ലീഡർ കെ. കരുണാകരൻ്റെ പേരിടണമെന്ന് സമ്മേളനം കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് സിജു ഈരാളി,ജനറൽ സെക്രട്ടറി സണ്ണി പൈനാടത്ത് , എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷൈബി പാപ്പച്ചൻ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ബൈജു കോളാട്ടുകുടി, സാംസൺ വേലായുധൻ, ജോമോൻ ഓലിയപ്പുറം, കെ.പി. ബൈജു, കെ.കെ. ജോൺ, സെബാസ്റ്റ്യൻ കാവുങ്ങ എന്നിവർ പ്രസംഗിച്ചു.
മഞ്ഞപ്ര ഐഎൻടിയുസി ,ഇന്ദിര ഗാന്ധി കൾചറൽ ഫോറം മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ലേബർ സെൻ്ററിൽ നടന്ന കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻ്റണി അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.