ന്യൂഡൽഹി: കേരള കോൺഗ്രസ്(എം) മുന്നണി മാറുന്നുവെന്ന വാർത്ത തെറ്റാണെന്ന് ജോസ്.കെ.മാണി. എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് കേരള കോൺഗ്രസ്(എം) എന്നും എൽ.ഡി.എഫിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് പാർട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് മുന്നണി മാറുന്നുവെന്ന വാർത്ത പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കുകയാണെന്നും ജോസ്.കെ.മാണി പറഞ്ഞു. അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ച ഈ വാർത്ത സത്യവിരുദ്ധമാണ്. വ്യക്തമായ അജണ്ട ഇതിനു പിന്നിലുണ്ടെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ്(എം) യു.ഡി.എഫിലേക്ക് പോവുകയാണെന്നതു സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യു.ഡി.എഫിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോൺഗ്രസ്(എം) എന്നതായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോസ്.കെ.മാണി ഇപ്പോൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.