കഞ്ചാവ് കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

തൊടുപുഴ: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് തേനി സ്വദേശിയായ നവീൻകുമാർ (41) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

പിഴ അടക്കാത്തപക്ഷം ആറു മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. ഇയാളെ 2018 ആഗസ്റ്റ് മാസം 12 ന് മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാൻഡിന്റെ വെയ്റ്റിംഗ് ഷെഡിൽ വച്ച് വില്പനക്കായി കൊണ്ടുവന്ന 9.075 കി.ഗ്രാം കഞ്ചാവുമായി അന്നത്തെ മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ ആയിരുന്ന സന്തോഷ് കുമാറും സംഘവും പിടികൂടുകയായിരുന്നു.
തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്ന് മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച് .ഓ ആയിരുന്ന വി.ഷിബു കുമാര്‍ ഇയാള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജി ഹരികുമാർ കെ.എൻ ആണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ്‌ ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !