കോട്ടയം: രാജ്യത്ത് നാലാംസ്ഥാനം, കേരളത്തിൽ ഒന്നും. ഫെയ്ഞ്ചലിൽ കോട്ടയത്ത് റെക്കോഡ് മഴ. തമിഴ്നാട് വിറപ്പിച്ച ഫെയ്ഞ്ചൽ കോട്ടയത്തെ പെരുവെള്ളത്തിൽ മുക്കി. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ കോട്ടയം ജില്ലയിൽ 124.5 മി.മീ മഴ ലഭിച്ചു. മഴക്കണക്കിൽ രാജ്യത്തു നാലാം സ്ഥാനമാണു ജില്ലയ്ക്ക്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനം നേരിട്ടു ലഭിച്ച തമിഴ്നാട്ടിലെ വില്ലുപുരം(176.8 മി.മീ), കള്ളക്കുറിച്ചി (169.3), ധർമപുരി (138.4) ജില്ലകൾ മാത്രമാണു കോട്ടയത്തിനു മുന്നിലുള്ളത്.
ഞായറാഴ്ച കോട്ടയം നഗരത്തിനും പരിസരപ്രദേശത്തും അതിശക്തമായ മഴ ലഭിച്ചു. വൈകിട്ട് ആറിന് തുടങ്ങിയ അതിശക്തമായ മഴ മൂന്നു മണിക്കൂർ നീണ്ടു നിന്നു. 183.8 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം നഗരത്തിൽ ഡിസംബർ മാസത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴക്കണക്കാണിത്.മുൻപ് 2011 ഡിസംബർ 31ന് ലഭിച്ച 92.0 മില്ലിമീറ്റർ മഴയാണു നിലവിലെ റെക്കോർഡ്. 13 വർഷങ്ങൾക്കു മുൻപ് സമാനമായി അവസ്ഥയിൽ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത താനെ ചുഴലിക്കാറ്റാണു മഴയ്ക്കു കാരണമായത്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം 115.6 – 204.4 മില്ലിമീറ്റർ മഴയെ അതിശക്തമായ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീസൺ ഔദ്യോഗിമായി അവസാനിക്കാൻ ഒരുമാസം ബാക്കി നിൽക്കെ ജില്ലയിൽ കാലവർഷം കഴിഞ്ഞ ദിവസത്തെ മഴയോടു കൂടി നോർമൽ കാറ്റഗറിയിലായി.
4 ശതമാനം അധിക മഴ ലഭിച്ചു. കഴിഞ്ഞ 12 വർഷത്തെ കണക്ക് പരിശോധിച്ചാൽ തുലാവർഷ സീസണിൽ 10 തവണയും കോട്ടയം ജില്ലയിൽ ലഭിക്കേണ്ടതിനേൾ (574.2 മി.മീ) മഴ ലഭിച്ചു. 2016, 2020 വർഷങ്ങളിൽ മാത്രമാണു തുലാവർഷത്തിൽ കുറവ് അനുഭവപ്പെട്ടത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലമാണു തുലാവർഷ സീസൺ. മഴയിലും ചൂടിലും കോട്ടയം രാജ്യത്ത് ഒന്നാം സ്ഥാനത്ത്എ ത്തിയ അവസരങ്ങൾ നിരവധിയാണ്.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.