ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ പേരിൽ കൈക്കൂലി ആരോപണമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ വഖഫ് ഭൂമി കൈയേറ്റത്തെപ്പറ്റി നടന്ന അന്വേഷണറിപ്പോർട്ട് മറച്ചുവെക്കാൻ അന്നത്തെ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ അൻവർ മണിപ്പാടിക്ക് വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമം നടത്തിയെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
അൻവർ മണിപ്പാടിയുടെ വീട്ടിലെത്തിയാണ് തുക വാഗ്ദാനം ചെയ്തതെന്നും പറഞ്ഞു. ഇക്കാര്യം അൻവർ മണിപ്പാടി അന്ന് പരസ്യമാക്കിയിരുന്നു. വിജയേന്ദ്രയെ അന്ന് അൻവർ മണിപ്പാടി വീട്ടിൽനിന്നു പുറത്താക്കുകയും സംഭവത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തെന്നും സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പി. ദേശീയ അധ്യക്ഷനെയും വിവരമറിയിച്ചു. വഖഫ് സ്വത്തുക്കൾ കൊള്ളയടിച്ചതിൽ പങ്കാളികളായ വിജയേന്ദ്രയെയും മറ്റ് നേതാക്കളെയും ബി.ജെ.പി. എന്തിനാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരേ നിയമസഭയിൽ ബി.ജെ.പി. പ്രതിഷേധം ശക്തമാക്കിയതിനുപിന്നാലെയാണ് സിദ്ധരാമയ്യ ഗുരുതര ആരോപണമുന്നയിച്ചത്. യെദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ മകൻ വിജയേന്ദ്ര 2000 കോടി രൂപ നൽകിയെന്ന് ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്‌നൽ മുമ്പ് ആരോപിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ചികിത്സാ സാമഗ്രികൾ വാങ്ങിയതിലെ അഴിമതി മുതൽ വഖഫ് സ്വത്തുക്കളുടെ കൊള്ളവരെയായി കർണാടക ബി.ജെ.പി. യുടെ യാഥാർഥ്യം പുറത്തുവന്നിരിക്കുകയാണെന്നും പറഞ്ഞു. നിശ്ശബ്ദത വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആരോപണങ്ങളിൽ സി.ബി.ഐ.അന്വേഷണത്തിന് ഉത്തരവിടണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
0
ഞായറാഴ്ച, ഡിസംബർ 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.