ഡൽഹി: വിഴിഞ്ഞം തുറമുഖത്തിലെ വരുമാനവിഹിതം പങ്കുവെക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭ എംപി ഹാരീസ് ബീരാന്‍റെ ചോദ്യത്തിനാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്. വിജിഎഫ് നിബന്ധനയിൽ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ തൂത്തുക്കൂടി സർക്കാരിന്‍റെ കീഴിലുള്ള തുറമുഖമാണെന്നും പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിചിത്രമായ മാനദണ്ഡം പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനത്തിലാണ് സംസ്ഥാനത്തിന്‍റെ വിയോജിപ്പ്.വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തി വന്ന പൊതു നയത്തിൽ നിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ്, ഗ്രാൻ്റായി തന്നെ അനുവധിക്കണം. വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം നൽകുന്ന തുക, വായ്പയായി വാഖ്യാനിച്ചാൽ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.