ഇടുക്കി: സഹകരണ സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ സാബു തോമസ് ആത്മഹത്യാ ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനയുമായി എംഎൽഎഎംഎം മണി. സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും വഴിയേ പോയ വയ്യാവേലി സിപിഎമ്മിന്റെ തലയിൽ കെട്ടി വെയ്‌ക്കേണ്ടന്നുമായിരുന്നു മണിയുടെ പരാമർശം.
‘സാബുവിന് വല്ല മാനസിക പ്രശ്നവും ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ ആരും ശ്രമിക്കേണ്ട. സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നൊന്നും ഞങ്ങൾക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ട. ഞങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ല’- എന്നായിരുന്നു മണിയുടെ വാക്കുകൾ.
സാബു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു മണിയുടെ പരാമർശം. കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ കഴിഞ്ഞ ദിവസമാണ് നിക്ഷേപകനായ സാബു തോമസ് ജീവനൊടുക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.