മില്യനയർ ഫാർമർ ഓഫ് ഇന്ത്യാ ദേശീയ പുരസ്കാരം വി. ജെ. ബേബി വെള്ളിയേപ്പള്ളിലിന്

പാലാ: ഭാരതത്തിലെ ഏറ്റവും മികച്ച ഏലം കർഷകനുള്ള "മില്യനയർ ഓഫ് ഇന്ത്യാ "ദേശീയ പുരസ്കാര ജേതാവ് ശ്രീ വി.ജെ. ബേബി വെള്ളാപ്പളിയെ ഭാരതീയ മസ്ദൂർ സംഘം (BMS)ആദരിച്ചു. പാലായിലെ പ്രമുഖ പ്ലാൻ്റർ ആയിരുന്ന പരേതനായ വി.എം ജോസഫ് (കൊച്ചേട്ടൻ) വെള്ളിയേപ്പള്ളിയുടെ മകനാണ്.

രാജക്കാട് "പാലാ എസ്റ്റേറ്റി "ലെ നവീനവും ശാസ്ത്രീയവുമായ ഏലം കൃഷിയ്ക്കാണ് ഭാരത സർക്കാരിൻ്റെ പുരസ്കാരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി വി.ജെ ബേബി ക്ക് നൽകിയിട്ടുള്ളത്. കാർഷിക മേഖലയിലെ 45 വർഷത്തെ അനുഭവസമ്പത്തും, വ്യാപര മേഖലയിലെ സജീവ സാന്നിദ്ധ്യവുമാണ് വി.ജെ ബേബിയെ ദേശീയ പുരസ്ക്കാരപദവിയിലേക്ക് എത്തിച്ചിട്ടുള്ളത്. പുതിയ തലമുറ കാർഷിക മേഖലകളിൽ നിന്ന് അകലുമ്പോൾ ആസ്ട്രേലിയയിൽ എൻജീനീയറിംഗിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുള്ള മകൻ ജോയൽ മൈക്കിളും അച്ഛൻ്റെ ഒപ്പം ഏലം കൃഷിയിൽ സജീവ സാന്നിദ്ധ്യമായി പുതുവിപ്ലവം സൃഷ്ടിച്ച് പുതുതലമുറക്ക് മാതൃക ആകുകയാണ്.
പാലായിൽ നടന്ന സ്നേഹാദരവിൽ BMS ദേശീയ നിർവ്വാഹക സമിതിയംഗം ശ്രീ കെ.കെ. വിജയകുമാർ, ജില്ല സെക്രട്ടറി PR രാജീവ്, RSSകോട്ടയം വിഭാഗ് വ്യവസ്ഥ പ്രമുഖ് D. പ്രസാദ്, മേഖല സെക്രട്ടറി R ശങ്കരൻകുട്ടി നിലപ്പന, വൈസ് പ്രസിഡൻ്റ് ശ്രീമതി ശുഭസുന്ദർ രാജ് എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !