കെഎസ്ഇബിയില്‍ നിലവിലുള്ള അംഗീകൃത ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ ശക്തമായ യുവജനപ്രക്ഷോഭത്തിന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കെഎസ്ഇബിയില്‍ നിലവിലുള്ള അംഗീകൃത ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ ശക്തമായ യുവജനപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കെഎസ്ഇബിയില്‍ നിലവില്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു നല്‍കിയ എണ്ണം പ്രകാരം 30321 ജീവനക്കാര്‍ വേണം.

അത് പ്രകാരം 3634 ജീവനക്കാരുടെ കുറവ് നിലനില്‍ക്കുകയാണ്. ജീവനക്കാരുടെ കുറവുകാരണം തൊഴിലാളികളുടെ ജോലിഭാരം കൂടുന്നതും സുരക്ഷാ മാനദണ്ഡം പോലും പാലിക്കാതെ ജോലി ചെയ്യേണ്ടി വരുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കൂടാതെ ഉപഭോക്താക്കള്‍ക്ക് ന്യായമായി ലഭിക്കേണ്ട സേവനത്തിലും കുറവുണ്ടാകുന്നു. മേല്‍പ്പറഞ്ഞ ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ പിഎസ്സി ലിസ്റ്റ് നിലവിലുണ്ട്.

912 പേരെ ഉടന്‍ നിയമിക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയെങ്കിലും അതില്‍ നിന്നും പിന്നോട്ട് പോവുകയാണ്.ഇത് അംഗീകരിക്കാന്‍ കഴിയില്ല. റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച എണ്ണത്തിന് കണക്കായെങ്കിലും ജീവനക്കാരെ നിയമിക്കുന്നതിന് പകരം കരാര്‍ ജീവനക്കാരെ നിയമിക്കുന്നത് യുവജനങ്ങളോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !