എടപ്പാൾ: അന്തരിച്ച തവനൂർ മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി വി.വി അഷറഫ് മാണൂരിന്റെ വിയോഗത്തിൽ നഷ്ടമായത് നാടിനേറെ പ്രിയപ്പെട്ട ജനകിയ നേതാവിനെ. രാഷ്ട്രീയം നോക്കാതെ അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു അഷറഫ്.
എല്ലാവരോടും സ്നേഹത്തോടെ പെരുമാറുമായിരുന്ന ഇദ്ദേഹം 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഗ്രാമപഞ്ചായത്ത് അംഗമായി മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചു. 45 വർഷത്തെ വട്ടംക്കുളം പഞ്ചായത്ത് സിപിഎം ഭരണം പിടിച്ചെടുക്കാൻ മുൻ നിരയിൽ പ്രവർത്തിക്കുകയും മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് നടപ്പിലാക്കിയ ബൈത്തുറഹ്മ പദ്ധതി ആദ്യമായി മാണൂരിൽ നടപ്പിലാക്കാൻ ഓടി നടന്നതും അഷറഫ് സാഹിബ് തന്നെയായിരുന്നു .സർവ്വമേഖലയിലും തന്റെതായ ഇടപെടൽ നടത്തിയ ജനകിയ നേതാവിനെയാണ് നാടിന് നഷ്ടമായത്. അഷറഫ് സാഹിബിന്റെ ജനാസ കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.എസ്.ടി.യു മാണുർ യുണിറ്റ് സെക്രട്ടറി, വട്ടംകുളം പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി, മാണുർ മഹല്ല് കമ്മറ്റി അംഗം,എം.ഐ.എം മദ്രസ കമ്മിറ്റി അംഗം, മാണുർ സി.എച്ച് സെന്റർ സെക്രട്ടറി, തവനൂർ മണ്ഡലം എസ്.ടി. യു സെക്രട്ടറി തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
ഏറെ കാലം പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് നാട്ടിൽ എത്തി പൊതുരംഗത്തും കൂടെ കർഷകനായും സജീവമാവുകയായിരുന്നു.ഡോ:എം.പി അബ്ദുസമദ് സമാധാനി എംപി,കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ,മുസ്ലീം ലീഗ് മപ്പുറം ജില്ലാ ഭാരവാഹികളായ ഇബ്രാഹിം മുതുർ,പി സൈതലവി മാസ്റ്റർ,കെ.പി.സി അംഗം അഡ്വ.എ.എം രോഹിത്,ടി.പി ഹൈദറ ലി, പത്തിൽ അഷറഫ്, അൻവർ തങ്ങൾ, കെ.എസ്. കെ തങ്ങൾ ,സി.രവീന്ദ്രൻ,സുരേഷ് പോൽപ്പാക്കര,ഇ.പി രാജീവ്,എൻ.കെ റഷീദ്,ടിപി മുഹമ്മദ് സിപിഎം നേതാക്കളായ സി.രാമകൃഷ്ണൻ,എം.ബി ഫൈസൽ. തുടങ്ങിയ നിരവധി പ്രമുഖർ വസധിയിൽ എത്തി അനുശോചനം രേഖപ്പെടുത്തി.
പാണക്കാട് സയ്യിദ് സാദികലി ശിഹാബ് തങ്ങൾ,മുസ്ലീം ലീഗ് അഖിലെന്ധ്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലി കുട്ടി എം എൽ എ , ഇടി മുഹമ്മദ് ബഷീർ എംപി എന്നിവർ അഷറഫിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.മാണുർ സർവ്വ കക്ഷി അനുശോചന യോഗവും നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.