ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മമത വരണമെന്ന് ലാലു പ്രസാദ് യാദവ്;

പട്ന: ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മമതയെ ഇന്ത്യ സഖ്യത്തിന്റെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പാർട്ടി എംപിയായ കീർത്തി ആസാദാണ് ആവശ്യം ഉന്നയിച്ചത്. ആ ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യം മമതയാണെന്നായിരുന്നു പരാമർശം.

മമതയ്ക്കു വഴങ്ങേണ്ട എന്നാണ് കോൺഗ്രസ് നിലപാട്. വിഷയത്തിൽ മമതയെ പിന്തുണച്ച് ലാലു രംഗത്തെത്തിയത് സഖ്യത്തിനുള്ളിൽ വിള്ളൽ വീഴ്ത്തുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ‌ ഉറ്റുനോക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !