ഐറിഷ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇത്തവണയും മലയാളി തിളക്കം.

ഐറിഷ്  ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 ടൂർണമെന്റിൽ മിന്നും വിജയ തിളക്കവുമായി മലയാളി സഹോദരിമാർ,  മിഷേൽ ഷോച്ചനും ഹാന ഷോച്ചനും. 

മലയാളികൾക്ക് ഏറെ അഭിമാനമായി അണ്ടർ 19 ബോയ്സ് സിംഗിൾ വിഭാഗത്തിൽ പ്രണവ് ഇരുകാട്ടിൽ സ്വർണവും, ഗേൾസ് സിംഗിൾ വിഭാഗത്തിൽ നിക്കോൾ ജോയ് വെള്ളിയും നേടി.

 ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി വിജയം കരസ്ഥമാക്കി ഈ സഹോദരിമാർ അയർലണ്ടിലെ ഓരോ മലയാളിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ്. അണ്ടർ 19 സിംഗിൾസിലും ഡബിൾസിലും മിഷേൽ സ്വർണം നേടി.

മിക്‌സഡ് ഡബിൾസിൽ കേവലം രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് മിഷേലിന് സ്വർണം നഷ്ടമായതും വെള്ളി മെഡൽ നേടിയതും. ഐറിഷ് നാഷണൽ ടീമിൽ പ്ലെയറാണ് മിഷേൽ. പത്ത് വയസ് മുതൽ മിഷേൽ ടീമിനായി മത്സരിക്കുന്നുണ്ട്. മേരി ഫീൽഡ് കോളേജിൽ അഞ്ചാം വർഷം വിദ്യാർഥിനിയാണ് പതിനാറുകാരി മിഷേൽ. അണ്ടർ 17 വിഭാഗത്തിൽ രണ്ട് ചാമ്പ്യൻഷിപ്പുകൾ മിഷേൽ നേടിയിട്ടുണ്ട്. കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 16ാം സ്ഥാനവും മിഷേൽ സ്വന്തമാക്കിയിരുന്നു.

അണ്ടർ 15 സിംഗിൾസ്, ഡബിൾ, മിക്സഡ് ഡബിൾ വിഭാഗങ്ങളിൽ ഹാന ഷോച്ചൻ ചാമ്പ്യനായി. സഹോദരിയുടെ പാതയിൽ തന്നെ മികവാർന്ന പ്രകടനം നടത്തി ഹാനയും ഐറിഷ് നാഷണൽ ടീമിനായി മത്സരിക്കുന്നു. മേരി ഫീൽഡ് കോളേജിൽ രണ്ടാം വർഷം വിദ്യാർഥിനിയാണ് ഹാന. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !