ന്യൂഡൽഹി: വീട്ടിൽ നിരന്തരമായി ഉണ്ടാകുന്ന വഴക്കിൽ മനംനൊന്ത് 27കാരിയായ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ പാലൻപൂരിലാണ് സംഭവം. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കാമുകന് തന്റെ മരണത്തെക്കുറിച്ച് രണ്ട് വിഡിയോകൾ റെക്കോർഡുചെയ്‌ത് യുവതി അയയ്ക്കുകയും ചെയ്തു.
ഇതിൽ യുവതി അയാളോട് ക്ഷമാപണം നടത്തുന്നുണ്ട്. പാലൻപൂരിലെ താജ്‌പുര മേഖലയിൽ സഹോദരിയോടൊപ്പം താമസിച്ചിരുന്ന ബ്യൂട്ടി സലൂൺ നടത്തിയിരുന്ന രാധ എന്ന യുവതിയാണ് ജീവനൊടുക്കിയത്.ഡിസംബർ 16 തിങ്കളാഴ്ചയാണ് രാധയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപ് തന്റെ കാമുകന് രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള രണ്ട് വിഡിയോ റെക്കോർഡു ചെയ്‌തിരുന്നു. ‘ദയവായി എന്നോട് ക്ഷമിക്കൂ, നിങ്ങളെ അറിയിക്കാതെ ഞാൻ തെറ്റായ നടപടി സ്വീകരിക്കുന്നു, സങ്കടപ്പെടരുത്.
നിങ്ങളുടെ ജീവിതം, എപ്പോഴും സന്തോഷമായിരിക്കുക, ഞാൻ ആത്മഹത്യ ചെയ്തുവെന്ന് കരുതരുത് ഞാൻ വീടും വഴക്കും കൊണ്ട് മടുത്തു’ എന്നിങ്ങനെയാണ് വിഡിയോയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പാലൻപൂർ പൊലീസ് ആശുപത്രിയിൽ എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. വിഡിയോകളും യുവതിയുടെ സഹോദരിയുടെ പരാതിയും ലഭിച്ചതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.