ന്യൂഡൽഹി: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പി.വി.അൻവർ എം.എൽ.എ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ഒരു രഹസ്യം നവീൻ ബാബുവിന് അറിയാമായിരുന്നുവെന്ന് അൻവർ ആരോപിച്ചു. കുടുംബത്തെ അറിയിക്കുംമുൻപ് ഇൻക്വസ്റ്റ് നടന്നു.
പോസ്റ്റ്മോർട്ടവും ബന്ധുക്കൾ എത്തുംമുൻപേ നടന്നു. 0.5 വണ്ണമുള്ള അയ കെട്ടാനുപയോഗിക്കുന്ന കയറിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. 55 കിലോ ഭാരമുള്ള നവീൻ എങ്ങനെ ഇതിൽ തൂങ്ങുമെന്നും അദ്ദേഹം ചോദിച്ചു.നവീൻ ബാബുവിന്റെ യൂറിനറി ബ്ലാഡറിൽ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് പറയുന്നതെന്ന് അൻവർ പറഞ്ഞു. മരണവെപ്രാളത്തിൽ മൂത്രമൊഴിച്ചുപോയിട്ടുണ്ടെങ്കിൽ അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതല്ലേ എന്നും അതുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള മരണങ്ങളിൽ സ്വാഭാവികമായും നെഞ്ചിൽ നീരുവരും, പക്ഷേ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നതെന്ന് പി.വി.അൻവർ പറഞ്ഞു. ഒരാൾ ശ്വാസം മുട്ടി മരിച്ചിട്ട് അദ്ദേഹത്തിന്റെ ഹൃദയത്തിൻ വാൽവിനോ ഒന്നും ഒരു കുഴപ്പവുമില്ല. എന്നാൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത് അടിവസ്ത്രത്തിൽ രക്തക്കറയുണ്ടെന്നാണ്. ഇക്കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. സാധാരണ ഒരാളുടേതാണെങ്കിൽപ്പോലും വിഷം കൊടുത്തുകൊന്ന ശേഷം കെട്ടിത്തൂക്കിയതാണോ എന്നെല്ലാം അറിയാൻ ശാസ്ത്രീയമായ പരിശോധന നടത്തും. എന്നാൽ നവീൻ ബാബുവിന്റെ കാര്യത്തിൽ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് അൻവർ വിമർശിച്ചു.
"ഞാൻ തുടക്കംമുതലേ പറയുന്ന കാര്യം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ നവീന് അറിയാമായിരുന്നു. ഒരു പെട്രോൾ പമ്പിന്റെ വിഷയം മാത്രമല്ല. നവീൻ ബാബു കണ്ണൂരിൽനിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ടതല്ല. തനിക്ക് ജോലിചെയ്യാൻ കഴിയുന്നില്ലെന്നാണ് കുടുംബത്തോടും അടുപ്പമുള്ളവരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിയമവിരുദ്ധമായ എല്ലാ കാര്യങ്ങൾക്കും പി.ശശി ഉൾപ്പെടെയുള്ളവർ നിർബന്ധിക്കുമ്പോൾ പറ്റാവുന്നതിന്റെ പരമാവധി ചെയ്തുകൊടുത്തു. ഇനി അവിടെ നിൽക്കാൻ കഴിയില്ലെന്ന് നവീൻ ബാബു കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അവിടെയാണീ വിഷയം ഗൗരവമുള്ളതായി മാറുന്നത്.
ഒരാളുടെ തൂക്കം മാത്രം അറിയാനല്ലല്ലോ പോസ്റ്റ്മോർട്ടം നടത്തുന്നത്. എങ്ങനെ മരിച്ചു എന്നാണല്ലോ അറിയേണ്ടത്. ആരുടെയൊക്കെയോ താത്പര്യപ്രകാരം ചെയ്തതാണിത്. നവീൻ ബാബു ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞതാണ്. ആത്മഹത്യയുടെ സൂചന നൽകുന്ന ഒരു സംസാരവും അദ്ദേഹം അന്ന് ഭാര്യയുമായി നടത്തിയിട്ടില്ല.
മാനസിക വിഷമം പ്രകടിപ്പിച്ചിട്ടില്ല. രാത്രിയിൽ നാട്ടിലേക്ക് പുറപ്പെടുന്നില്ലെങ്കിൽ വിളിച്ചറിയിക്കേണ്ടതാണ്. കുടുംബത്തെ അറിയിക്കുംമുൻപ് ഇൻക്വസ്റ്റ് നടന്നു. പോസ്റ്റ്മോർട്ടവും ബന്ധുക്കൾ എത്തുംമുൻപേ നടന്നു. ഇത്തരം കുറേ കാര്യങ്ങൾ അവ്യക്തമായി കിടക്കുകയാണ്." അൻവർ പറഞ്ഞു.നവീന്റെ കുടുംബത്തിനൊപ്പമാണെന്നാണ് പാർട്ടിയും സർക്കാരും പറഞ്ഞത്. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽശ്യപ്പെട്ടത്. സർക്കാർ നിലപാട് സത്യസന്ധമാണെങ്കിൽ എന്തുകൊണ്ടാണ് അവർക്കത് അംഗീകരിക്കാൻ പറ്റാത്തത്. എന്തിനെയാണ് സർക്കാർ ഭയപ്പെടുന്നത്. ഇല്ലാത്ത ഒരുകാര്യം ഉണ്ടാക്കിക്കൊണ്ടുവരാൻ ഏത് ഏജൻസി ശ്രമിച്ചാലും അതിന് ഒരു പരിധിയുണ്ടല്ലോ എന്നും പി.വി.അൻവർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.