കോട്ടയം: കൊടുങ്ങൂരില്‍ അപകടകരമായ ഡ്രൈവിങ് നടത്തിയ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവർക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്‌തു.
സ്വകാര്യ ബസിൻ്റെ ഇടതു വശത്തുകൂടി ഓർടേക്ക് ചെയ്‌ത കെഎസ്ആർടിസി ബസിൻ്റെ യാത്രയുടെ ദൃശ്യങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.സ്വകാര്യ ബസിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങിയ യുവതിയുടെ തൊട്ടടുത്ത് കൂടിയാണ് ഇടത് വശത്തിലൂടെ ഓവർ ടേക്ക് ചെയ്‌ത് കെഎസ്ആർടിസി ബസ് കടന്നു പോയത്.ഇരു ബസുകളുടെയും ഇടയിൽപ്പെട്ട യുവതി തലനാരിഴ്‌ക്കാണ് രക്ഷപെട്ടത്. അശ്രദ്ധമായി വാഹനം റോഡിൽ നിർത്തിയതിന് സ്വകാര്യ ബസിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.