കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നരക്കോടിയിലേറെ രൂപയുടെ കഞ്ചാവു വേട്ട. തായ് എയർവേയ്സിൽ ബാങ്കോക്കിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി ഉസ്മാനെയാണ് 12 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി കസ്റ്റംസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ബാഗേജിൽ ഭക്ഷണപ്പൊതികളിലും മിഠായിപ്പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
രാജ്യാന്തര വിപണിയിൽ ഹൈബ്രിഡ് കഞ്ചാവിനു വലിയ ഡിമാൻഡാണ്.
ലഹരിമരുന്നു കള്ളക്കടത്തു വർധിച്ചതോടെ പരിശോധനകൾ കൂടുതൽ ഊർജിതമാക്കിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.