ന്യൂഡൽഹി: തുടർച്ചയായി രണ്ടാം വർഷവും ഇന്ത്യൻ വിദ്യാർഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക. സന്ദർശക വിസകളുടെ എണ്ണത്തിലും പുതിയ റെക്കോർഡാണ് ഈ വർഷം. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്.
ഏകദേശം 3,31,000ൽ അധികം വിദ്യാർഥികൾ ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി കോഴ്സുകളിൽ ജോയിൻ ചെയ്തു. അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാർഥികളിൽ ഏറ്റവുമധികം പേരും ഇന്ത്യക്കാർ തന്നെയാണ്. കഴിഞ്ഞ വർഷവും ഈ പട്ടികയിൽ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും ഈ വർഷം ഏകദേശം 19 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാർഥികളും ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി. വിദ്യാർഥികൾക്ക് പുറമെ വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായും യു.എസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് അധികൃതർ അറിയിച്ചു.ഇന്ത്യൻ വിദ്യാർഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക
0
വെള്ളിയാഴ്ച, ഡിസംബർ 27, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.