ഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ആസ്തിയുമായി ബന്ധപ്പെട്ട റിപ്പോർട്ടില്‍ ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്.
1.18 കോടി രൂപയാണ് പിണറായി വിജയന്റെ ആസ്തി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയാണ് ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 15 ലക്ഷവും 38000 രൂപയുമാണ് ആകെ സ്വത്ത്.ജമ്മു കശ്മിർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് രണ്ടാം സ്ഥാനത്തുള്ളത്. 55 ലക്ഷം രൂപയാണ് സമ്പാദ്യം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്ത് വിട്ട് റിപ്പോർട്ടിലാണ് ഈ വിവരങ്ങള്‍. തിരഞ്ഞെടുപ്പിനായി നല്കിയ സത്യാവാങ്മൂലത്തില്‍ നിന്നാണ് സ്വത്തുവിവരങ്ങള്‍ ശേഖരിച്ചത്.
ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഒന്നാം സ്ഥാനത്ത്. 931 കോടി രൂപയുടെ സ്വത്തുവകകള്‍ ഇദ്ദേഹത്തിനുണ്ട്. തൊട്ടു പിറകില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്.
332 കോടി രൂപയുടെ സ്വത്താണ് ഇദ്ദേഹത്തിനുള്ളത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. 51 കോടി രൂപയുടെ സമ്പാദ്യം ഇദ്ദേഹത്തിനുണ്ട്. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരുടെയും കൂടി ആകെ ആസ്തി 1630 കോടി രൂപയാണ്.
സ്വത്തുവകകള്‍ക്ക് പുറമേ ക്രിമിനല്‍ കേസുകളുടെ എണ്ണവും റിപ്പോർട്ടില്‍ പറയുന്നുണ്ട്. 89 ക്രിമിനല്‍ കേസുകളാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് 47 കേസുകളുണ്ട്.
ഈ പട്ടികയിലും പിണറായി വിജയൻ അവസാന സ്ഥാനമാണുള്ളത്. അദ്ദേഹത്തിനെതിരെ രണ്ട് ക്രിമിനല്‍ കേസുകളാണുള്ളത്. ഏറ്റവും കുറവ് ക്രിമിനല്‍ കേസുകള്‍ ഉള്ളവരുടെ കൂട്ടത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.