യുവാവിനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതികള്‍ പിടിയില്‍

തൃപ്രയാർ: യുവാവിനെ വിളിച്ചു വരുത്തി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മർദിച്ച്‌ പണവും മൊബൈല്‍ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് ബീച്ചില്‍ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലില്‍ സ്വാതി (28), ചാമക്കാലയില്‍ ഷിബിൻ നൗഷാദ് (25) എന്നിവരാണ് പിടിയിലായത്.

ഡിസംബർ 23ന് രാത്രി ഒമ്പതോടെ നാട്ടിക ബീച്ചില്‍ താമസിക്കുന്ന യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് മർദിക്കുകയും 5000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കഴുത്തിലണിഞ്ഞിരുന്ന മാലയും തട്ടിയെടുക്കുകയായിരുന്നു.

ശേഷം പുറത്തുപോയ പ്രതികളെ പിന്തുടർന്ന് കവർന്ന സാധനങ്ങള്‍ തിരിച്ചുചോദിച്ച യുവാവിനെ വീണ്ടും മർദിച്ചു.

അന്വേഷണസംഘത്തില്‍ എസ്.എച്ച്‌.ഒ എം.കെ. രമേശ്, എസ്.ഐ എബിൻ, എ.എസ്.ഐ റംല, സീനിയർ സിവില്‍ പോലീസ് ഓഫിസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരാണുണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !