ഡല്‍ഹി: സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ കാര്യം വരുമ്പോള്‍ വിചിത്രമായ കാര്യങ്ങളാണ് ഇൻഡി സഖ്യത്തില്‍ നടക്കുന്നത് എന്ന് പറഞ്ഞാല്‍ അതൊട്ടും തെറ്റായിരിക്കുകയില്ല.
ഉത്തർ പ്രദേശിലെ ഇൻഡി സഖ്യത്തിലെ ഏറ്റവും വലിയ മുന്നണി പോരാളികളാണ് കോണ്‍ഗ്രസ്സും സമാജ് വാദി പാർട്ടിയും. ദേശീയ തലത്തിലും അങ്ങനെ തന്നെ.എന്നാല്‍ ദേശീയ തലത്തിലെ മിത്രങ്ങള്‍ സംസ്ഥാന തലത്തിലെത്തുമ്പോള്‍ ശത്രുക്കളാകുന്ന വ്യത്യസ്തമായ കാഴ്ചയാണ് ഇൻഡി സഖ്യത്തില്‍ കാണാൻ സാധിക്കുന്നത്. മഹാരാഷ്ട്രയിലെ സഖ്യത്തില്‍ നിന്നും സമാജ് വാദി പാർട്ടി പിന്മാറിയതിന് തൊട്ടു പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഇരുട്ടടി നല്‍കിയിരിക്കുകയാണ് അഖിലേഷ് യാദവ്. ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിയോടൊപ്പം ചേർന്ന് കോണ്‍ഗ്രസിനെതിരെ മത്സരിക്കാനൊരുങ്ങുകയാണ് സമാജ് വാദി പാർട്ടി.
തിങ്കളാഴ്ച ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിൻ്റെ പാർട്ടി നടത്തിയ മഹിളാ അദാലത്ത് പരിപാടിയിലാണ് കോണ്‍ഗ്രസിനേക്കാള്‍ എഎപിക്കാണ് മുൻഗണനയെന്ന് എസ്പി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ജനങ്ങളെ സേവിക്കാൻ ഒരിക്കല്‍ കൂടി എഎപിക്ക് അവസരം ലഭിക്കണമെന്ന് എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
എന്തായാലും ഈ പ്രഖ്യാപനം കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. ഇൻഡി മുന്നണിയിലെ നേതാവ് എന്ന നിലയ്ക്ക് വലിയ ഭീഷണി തന്നെ കോണ്‍ഗ്രസ് നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമാജ് വാദി പാർട്ടിയുടെ നിലപാട് മാറ്റം ശ്രദ്ധേയമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.