ബംഗളൂരു: 'വൃക്ഷങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്ന പത്മശ്രീ തുളസി ഗൗഡ വിടവാങ്ങി. 80 വയസ്സായിരുന്നു. വാർധക്യ പ്രശ്‌നങ്ങളെ തുടർന്ന് അങ്കോള താലൂക്കിലെ ഹൊന്നല്ലി ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം.
ലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഉത്തര കന്നട ജില്ലയിലെ ഏറ്റവും പ്രമുഖ പരിസ്ഥിതി സംരക്ഷകരില്‍ ഒരാളെന്ന അംഗീകാരം നേടി.മട്ടിഘട്ട ഫോറസ്റ്റ് നഴ്‌സറിയില്‍ ജോലി ചെയ്തിരുന്ന അവർ. വിറക് ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തി. ഹലക്കി വൊക്കലിഗ സമുദായ അംഗമായ അവർ പ്രശസ്ത നാടോടി കലാകാരി കൂടിയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് യുവതലമുറയെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ജീവിതം ചെലവഴിച്ചു.
ഹൊന്നാല്ലി ഗ്രാമത്തിലെ ഹലക്കി ഗോത്രവർഗ ദരിദ്ര കുടുംബത്തില്‍ 1944ലാണ് ജനനം. രണ്ട് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. കൗമാര പ്രായമായപ്പോള്‍ പ്രാദേശിക നഴ്സറിയില്‍ ദിവസക്കൂലിക്കാരിയായി അമ്മയോടൊപ്പം ജോലി ചെയ്യേണ്ടിവന്നു.
സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും വനമോ മരങ്ങളോ ഉള്ള ഭാവിയായിരുന്നു അവരുടെ പ്രതീക്ഷ.1986ല്‍ ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് ലഭിച്ചു.
വനവത്കരണത്തിനും തരിശുഭൂമി വികസനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഇത്. 1999ല്‍ കർണാടക രാജ്യോത്സവ അവാർഡ് ലഭിച്ചു. 2020 നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചത്. ധാർവാഡ് കാർഷിക സർവകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.