ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ പാരമ്പരാഗത ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുതെന്ന് സുപ്രീം കോടതി. ദൈവത്തിന് ജാതിയില്ലെന്നും തിരുനാവായ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചു.
വൈരങ്കോട് ക്ഷേത്രത്തിൽ നാല് പേരെ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവച്ചാണ് ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റികളായി എംപി വിനോദ് കുമാർ, കെ ദിലീപ്, ടിപി പ്രമോദ്, പികെ ബാബു എന്നിവരെ മലബാർ ദേവസ്വം ബോർഡ് നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നുഇതിനെതിരെ ഈ നാല് പേർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ തന്ത്രിയുടെ അഭിപ്രായം മാത്രം സ്വീകരിച്ചാൽ പിന്നാക്ക വിഭാഗക്കാർ ഒഴിവാക്കപ്പെട്ടേക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശമുണ്ടായത്.
ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പിവി ദിനേശ്, അഡ്വ കെ ആർ സുഭാഷ് ചന്ദ്രൻ, അഡ്വ എൽ ആർ കൃഷ്ണ എന്നിവരും ഹാജരായി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.