തലനാരിഴക്ക് ഒരു രക്ഷപ്പെടൽ: വിനോദയാത്രക്കെത്തി മടങ്ങവേ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, വീണത് കിണറിന് തൊട്ടടുത്ത്; 5 പേര്‍ക്ക് പരിക്ക് ,

മൂന്നാർ: ഇടുക്കി പൂപ്പാറ തോണ്ടിമലയില്‍ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേർക്ക് പരുക്കേറ്റു.

ബോഡിമെട്ട് - പൂപ്പാറ റോഡില്‍ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നെ പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്നാർ സന്ദർശന ശേഷം മടങ്ങവെയാണ് അപകടം. 

മൂന്നാറില്‍ നിന്നും മടങ്ങവേ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. നിറയെ വെള്ളമുള്ള ഒരു കിണറിന് തൊട്ടുത്തേക്കാണ് യുപി രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്‍റി കാർ മറിഞ്ഞത്. കിണറ്റിലേക്ക് വീണിരുന്നെങ്കില്‍ ആളപമായമുണ്ടാകാൻ സാധ്യതയുണ്ടായേനേ.

കാർ വീണതിന് തൊട്ടു താഴേക്ക് വലിയ താഴ്ചയാണ്. അല്‍പ്പം നീങ്ങിയിരുന്നെങ്കില്‍ കൂടുതല്‍ താഴ്ചയിലേക്ക് കാർ മറിഞ്ഞേനെയെന്ന് നാട്ടുകാർ പറഞ്ഞു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !