ദില്ലി: 1999-ല്‍ കാർഗില്‍ സെക്ടറിലെ പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈനികർക്ക് മുന്നറിയിപ്പ് നല്‍കിയ ലഡാക്ക് സ്വദേശി താഷി നംഗ്യാല്‍ അന്തരിച്ചു.
58 വയസ്സായിരുന്നു. ഈ വർഷം ആദ്യം ദ്രാസില്‍ നടന്ന 25-ാമത് കാർഗില്‍ വിജയ് ദിവസില്‍ നംഗ്യാല്‍ മകള്‍ സെറിംഗ് ഡോള്‍ക്കറിനൊപ്പം പങ്കെടുത്തിരുന്നു. താഷി നംഗ്യാലിൻ്റെ വിയോഗത്തില്‍ ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി.1999-ലെ കാർഗില്‍ യുദ്ധസമയത്ത് പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ലഡാക്കിലെ ആട്ടിടയനായ താഷി നംഗ്യാല്‍. 1999 മെയ് മാസത്തില്‍ തന്റെ കാണാതായ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതിനിടെ ബട്ടാലിക് പർവതനിരകളില്‍ വേഷം മാറി ബങ്കറുകള്‍ നിർമ്മിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ താഷി നംഗ്യാലിന്റെ ശ്രദ്ധയില്‍പ്പെട്ടു.
ബൈനോക്കുലർ ഉപയോഗിച്ച് ആടുകളെ തിരയുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റത്തിനുള്ള പാകിസ്ഥാന്റെ ശ്രമം താഷി നംഗ്യാല്‍ ആര്യൻ്റെ ശ്രദ്ധയില്‍പ്പെട്ടത്.
സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കിയ താഷി നംഗ്യാല്‍ ഉടൻ തന്നെ ഈ വിവരം ഇന്ത്യൻ സൈന്യത്തെ അറിയിച്ചു. തുടർന്ന് സൈന്യം നടത്തിയ പരിശോധനയില്‍ നംഗ്യാല്‍ നല്‍കിയ വിവരം ശരിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ശ്രീനഗർ-ലേ ഹൈവേ വേർപെടുത്താനുള്ള പാകിസ്ഥാൻ്റെ രഹസ്യ ദൗത്യം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി
കാർഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ സൈനിക പ്രതികരണം വേഗത്തിലാക്കുന്നതില്‍ താഷി നംഗ്യാല്‍ നല്‍കിയ വിവരങ്ങള്‍ നിർണായക പങ്ക് വഹിച്ചു. നംഗ്യാലിൻ്റെ ജാഗ്രത ഇന്ത്യയുടെ യുദ്ധ വിജയത്തില്‍ നിർണായകമായിത്തീർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.