ദില്ലി: ദില്ലി തെരഞ്ഞെടുപ്പില്‍ ജനപ്രിയ പദ്ധതികളുമായി നീങ്ങുന്ന അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി.
മദ്യനയ അഴിമതി കേസും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന ബിജെപി ജനങ്ങളുടെ സർക്കാരല്ല, ജയിലില്‍ പോകുന്നവരുടെ സർക്കാരാണ് ദില്ലിയിലേതെന്നും ബിജെപി പരിഹസിച്ചു. അതേ സമയം ജനപ്രിയ പദ്ധതികളുടെ രജിസ്ട്രേഷനായി അരവിന്ദ് കെജരിവാളും ദില്ലി മുഖ്യമന്ത്രി അതിഷിയും നേരിട്ടിറങ്ങി.ജനപ്രിയ പദ്ധതികള്‍ വീണ്ടും പ്രഖ്യാപിച്ച് വോട്ട് തേടുന്ന കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. ബിജെപി എം പി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ കുറ്റപത്രം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ വീഴ്ചകള്‍ എണ്ണമിടുന്നു.
കുടിവെള്ളത്തിന്‍റെ ദൗർലഭ്യം, കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിച്ചത്. മദ്യ നയ അഴിമതിയിലൂടെ കോടികള്‍ വെട്ടിച്ചു. കുറ്റപത്രം കെജ്രിവാളിനെ തുറന്ന് കാട്ടുന്നതാണെന്ന് അനുരാഗ് താക്കൂര്‍.
കുറ്റപത്രത്തെ അരവിന്ദ് കെജ്രിവാള്‍ തള്ളി. തെരഞ്ഞെടുപ്പിനെ നേരിടാൻ അല്ല പകരം തന്നെ ആക്ഷേപിക്കാനാണ് ബിജെപി സമയം കണ്ടെത്തുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. നിരവധി പദ്ധതികളാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.
സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ ലഭിക്കുന്ന മുഖ്യമന്ത്രി മഹിള സമ്മാൻ യോജന, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളുടെ രജിസ്ട്രേഷന് തുടക്കം കുറിച്ചു. അര്‍ഹരായവരെ കണ്ടെത്താനും ഗുണഭോക്താക്കളെ പദ്ധതിയുടെ ഭാഗമാക്കാനും കെജരിവാള്‍ തന്നെ നേരിട്ടിറങ്ങിയത് മത്സരം ഇക്കുറി എളുപ്പമാകില്ലെന്നതിന്‍റെ സൂചന കൂടിയാണ്.
ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ഇടയില്‍ ദില്ലി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി മറ്റുള്ള പാർട്ടികളെക്കാള്‍ ഒരു മുഴം മുന്നേ തന്നെ നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം അടക്കം മറ്റുള്ള പാർട്ടികളില്‍ നിന്നുണ്ടാകുന്നതോടെ തെരഞ്ഞെടുപ്പു കളം ഒന്നൂടെ കളർ ആകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.