ക്ഷേത്രത്തില്‍ താലപ്പൊലിക്ക് പോയ വയോധികയെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ദയനീയ അന്ത്യം,

ക്ഷേത്രത്തില്‍ താലപ്പൊലിക്ക് പോയ വയോധികയെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ദയനീയ അന്ത്യം,

ചേർത്തല: ക്ഷേത്രക്കുളത്തില്‍ കൈകഴുകാനെത്തിയ വയോധിക കാല്‍ വഴുതി കുളത്തിലേക്ക് വീണ് ‌മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര കൊച്ചുവെളിവീട്ടില്‍ രഘുവരന്റെ ഭാര്യ 80 വയസ്സുകാരിയായ സുധാമണി ആണ് മരിച്ചത്.

താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ എത്തിയ വയോധികയെ കാണാതാകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അപകട വിവരം അറിയുന്നത് .

കൈ കഴുകാനായി ക്ഷേത്ര കുളത്തില്‍ എത്തിയപ്പോള്‍ കാല്‍വഴുതി വീഴുകയും താഴ്ചയിലേക്ക് പോവുകയുമായിരുന്നു. അപകട സമയത്ത് ആരും അടുത്ത് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അപകടം സ്ഥിരീകരിച്ചത്.

മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സുരേത, സുരിജ, സുവർണ്ണ, പരേതനായ സുരേഷ് എന്നിവരാണ് മരിച്ച സുധാമണിയുടെ മക്കള്‍. മരുമക്കള്‍ - പൊന്നൻ, മായ, സ്വാമിനാഥൻ, ഉല്ലാസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network