ക്രിസ്തീയ വിശ്വാസികളുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ക്രിസ്തുമസ്. ലോകവ്യാപകമായി ആഘോഷിക്കുന്ന ആഘോഷം കൂടിയാണ് എന്നത് ക്രിസ്തുമസിന്റെ പ്രധാന സവിശേഷതാണ്.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമായിട്ടാണ് ക്രിസ്തുമസിനെ കാണാറുള്ളത്. എല്ലാ വർഷവും ഡിസംബർ 25 ന് ആണ് ക്രിസ്തുമസായി ആഘോഷിക്കാറുള്ളത്. എന്തുകൊണ്ടാണ് എല്ലാ ദിവസും ഈ ദിനം ക്രിസ്തുമസായി ആഘോഷിക്കുന്നത്?.ഉണ്ണിയേശു ജനിച്ച ദിനമാണ് ഡിംസംബർ 25 എന്നാണ് ഏവരുടെയും വിശ്വാസം. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യതയില്ലെന്നാണ് പറയപ്പെടുന്നത്. ചില ഗ്രന്ഥങ്ങളില്‍ മാർച്ച് 25 ന് ആണ് ക്രിസ്തു ജനിച്ചത് എന്നും പറയപ്പെടുന്നു. ഉണ്ണിയേശുവിന്റെ ജനന തിയതി സംബന്ധിച്ച് ബൈബിളിലും വ്യക്തമായ ഉത്തരം ഇല്ല.
ഇതോടെ ക്രിസ്തുമസ് എപ്പോള്‍ ആഘോഷിക്കണം എന്ന ആശയക്കുഴപ്പം പണ്ട് കാലത്ത് ആളുകളില്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്ത തിയതി ആയിരുന്നു ഡിസംബർ 25 എന്നാണ് പറയപ്പെടുന്നത്.
അന്നത്തെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ ആയിരുന്നു സാറ്റർനാലിയ, സോള്‍ ഇൻവിക്റ്റസ് എന്നിവ. ഡിസംബറില്‍ നടക്കുന്ന ഈ രണ്ട് ആഘോഷപരിപാടികള്‍ സംയോജിപ്പിച്ച് ഡിസംബർ 25 ഉണ്ണിയേശുവിന്റെ തിരുപ്പിറവിയായ ക്രിസ്തുമസ് ആയി ആഘോഷിക്കാൻ ആരംഭിച്ചു. എഡി 336 ല്‍ റോമൻ ഭരണാധികാരി ആയിരുന്ന കോണ്‍സ്റ്റാന്റീൻ ആണ് ഡിസംബർ 25 ക്രിസ്തുമസ് ആയി പ്രഖ്യാപിച്ചത്.
ആദ്യ നാളുകളില്‍ ക്രിസ്തുമസിന് ഇന്ന് കാണുന്ന ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് സമ്മാനം നല്‍കലും വിരുന്നും എല്ലാം ആരംഭിച്ചത്.
മദ്ധ്യകാലഘട്ടംവരെ ക്രിസ്തുമസിന് അവധി ഇല്ലായിരുന്നു. ഇതിന് ശേഷമായിരുന്നു അവധി നല്കി തുടങ്ങിയതും ആഗോളതലത്തില്‍ തന്നെ പ്രധാന ഉത്സവമായി ക്രിസ്തുമസ് മാറിയതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.