കോഴിക്കോട്: 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാർ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. KL 18 R 1846 എന്ന കാറാണ് കുട്ടിയെ ഇടിച്ചിട്ട് നിർത്താതെ പോയത്.
അപകടത്തില്‍ പരിക്കേറ്റ് കോമയിലായ ദൃഷാന ചികിത്സയിലാണ്. ഉടമയായ ഷജീലാണ് കാർ ഓടിച്ചത്. ഇയാള്‍ നാദാപുരം പുറമേരി സ്വദേശിയാണ്. പിടിയിലാകാതിരിക്കാൻ അപകടത്തിനു ശേഷം വാഹനത്തില്‍ രൂപമാറ്റം വരുത്തിയിരുന്നു. വിദേശത്തേക്കു കടന്ന പ്രതിയെ പിടികൂടി നാട്ടിലെത്തിക്കുമെന്ന് വടകര റൂറല്‍ എസ്പി പറഞ്ഞു.ഷജീലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയത്. അപകടത്തിനുശേഷം ഷജീല്‍ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസില്‍ വഴിത്തിരിവായത്. മതിലില്‍ ഇടിച്ചു കാർ തകർന്നെന്നു പറഞ്ഞായിരുന്നു ഇൻഷുറൻസ് നേടിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ദൃഷാന ചികിത്സയിലുള്ളത്. ഫെബ്രുവരി 17ന് ദേശീയപാതയില്‍ വടകര ചോറോട് വച്ചായിരുന്നു അപകടം. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങളാണ്
പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികള്‍ എടുക്കുകയും വർക്ഷോപ്പുകളില്‍നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.
സംഭവ സമയയത്ത് കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തശ്ശി മരിച്ചിരുന്നു. വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്ബതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ആണ് ഇടിച്ചത്. ബേബി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു. 10 മാസമായി കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ് കുട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.