സൗത്ത് വെയില്‍സ്: ന്യൂ സൗത്ത് വെയില്‍സിലെ ഹണ്ടർ മേഖലയില്‍ നൂറോളം കംഗാരുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.
വെടിയേറ്റാണ് കംഗാരുക്കള്‍ ചത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് 43കാരനെ അറസ്റ്റ് ചെയ്തതായി ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. പ്രതിയ്ക്കെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതയും ആയുധക്കുറ്റവും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്.ഒക്ടോബർ 8നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. പ്രതിയെ ഡിസംബർ 20 ന് വില്യംടണില് നിന്നാണ് പിടികൂടിയത്. ഇവിടെ നിന്ന് നിരവധി തോക്കുകളും വെടിയുണ്ടകളും മറ്റും പിടിച്ചെടുത്തിരുന്നു. പ്രതിയ്ക്ക് എതിരെ ആറ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
മൃഗങ്ങളോടുള്ള ക്രൂരത, ആയുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിയെ ജനുവരി 13ന് റെയ്മണ്ട് ടെറസ് ലോക്കല്‍ കോടതിയില്‍ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.