വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും തിരിച്ചെത്താനായി മാർച്ച് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് നാസ.
നേരത്തെ നിശ്ചയിച്ച പ്രകാരം ഇരുവരും ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തില്‍ ജൂണില്‍ ഐ എസ് എസില്‍ എത്തി ഭ്രമണപഥത്തിലെ ലബോറട്ടറിയില്‍ എട്ട് ദിവസം ചെലവഴിക്കേണ്ടതായിരുന്നു. എന്നാല്‍ പറക്കലിനിടെ സ്റ്റാർലൈനറിൻ്റെ പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ സാങ്കേതിക തകരാർ വന്ന സാഹചര്യത്തിലാണ് പദ്ധതിയില്‍ മാറ്റം വരുത്തിയത്.ഇതോടെ യാത്രികർക്ക് ഇനിയും 3 മാസത്തോളം കാത്തിരിപ്പാണ് മുന്നിലുള്ളത്. അതേ സമയം ബോയിങ്ങിന്റെ സ്റ്റാർലൈനറില്‍ ക്രിസ്തുമസ് ആഘോഷങ്ങളും പൊടിപൊടിക്കുകയാണ്. സാന്റാ തൊപ്പി ധരിച്ച സുനിതാ വില്യംസും ബുച്ച് വില്‍മോറും ഉളള ചിത്രം നാസ തന്നെ എക്സിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബഹിരാകാശ നിലയത്ത് നിന്ന് ഹാം റേഡിയോയിലൂടെ സംസാരിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് കാണാനാകുന്നത്.
ക്രിസ്മസ് സമ്മാനങ്ങള്‍, തൊപ്പി, ഭക്ഷണ സാധനങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ തിങ്കളാഴ്ച്ചയോടെ സ്പേസ് എക്സ് ഡ്രാഗണ്‍ ക്രാഫ്റ്റിലൂടെ ഐ എസ് എസിലേക്ക് എത്തിച്ചിരുന്നു. ജൂണ്‍ അഞ്ചിനായിരുന്നു
വില്‍മോറും സുനിതയും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. എട്ടു ദിവസത്തെ മിഷനായി നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒൻപത് മാസത്തിലേയ്ക്ക് നീളുന്നത്. സുനിതാ വില്യംസിൻ്റെ മൂന്നാം ബഹിരാകാശ യാത്രയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.