കോട്ടയം: ഒന്നാം വിവാഹ വാർഷികത്തിന് മനോഹരമായ കുറിപ്പിമായി നടി അമല പോൾ. കുമരകത്ത് വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ വിഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.
ഭർത്താവ് ജഗദ് ദേശായി തന്നെ ഓരോ ദിവസവും വിസ്മയിപ്പിക്കുകയാണ് എന്നാണ് അമല കുറിച്ചത്. യഥാർഥ പ്രണയം എന്തെന്ന് തന്റെ മുൻ കാമുകന്മാർ കാണണമെന്നും നടി കൂട്ടിച്ചേർത്തു.വേമ്പനാട് കായലിന്റെ നടുക്കായി ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. അമല പോളിന് സർപ്രൈസ് ഒരുക്കിയാണ് ജഗദ് കായലിന് നടുവിലുള്ള വേദി ഒരുക്കിയത്. വെള്ള വസ്ത്രത്തിലായിരുന്നു ഇരുവരും എത്തിയത്.
‘എന്റെ പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ. എല്ലാ ദിവസവും എന്നോടുള്ള പ്രണയം നിലനിർത്തുന്ന താങ്കളെ എനിക്ക് ലഭിച്ചതിൽ ഞാനെത്ര ഭാഗ്യവതിയാണെന്ന് മനസിലാക്കാൻ കുമകത്ത് ഒരുക്കിയ ഈ സമ്മാനം മാത്രം മതി.
വിവാഹാഭ്യർഥന നടത്തിയ ദിവസം മുതൽ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സർപ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ നീ എടുക്കുന്ന പരിശ്രമങ്ങൾക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ. ഒപ്പം എന്റെ എല്ലാ മുൻകാമുകന്മാരും യഥാർഥ പ്രണയമെന്തെന്ന് കാണുക’- അമല പോൾ കുറിച്ചു.
കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ഗുജറാത്ത് സ്വദേശിയായ ജഗദ് നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ്.
ഇരുവർക്കും അടുത്തിടെയാണ് പെൺകുഞ്ഞ് ജനിച്ചത്. ഇളൈയ് എന്നാണ് കുഞ്ഞിന്റെ പേര്. അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യെ ആണ് അമല വിവാഹം ചെയ്തത്. 2017ൽ ഇവർ വേർപിരിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.