ഡൽഹി: ലോകത്തിലെ നാലാമത്തെ വലിയ റെയില്‍ ശൃംഖല ഇന്ത്യയിലാണ്. പ്രതിദിനം രാജ്യത്ത് 13,000-ത്തിലധികം ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
7,000-ത്തിലധികം റെയില്‍വേ സ്റ്റേഷനുകളിലൂടെയാണ് ഇവ കടന്നുപോകുന്നത്. 25 ദശലക്ഷത്തിലധികം പേരാണ് ട്രെയിൻ മാർഗം യാത്ര ചെയ്യുന്നത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന സിംഗാബാദാണ് ഇന്ത്യയിലെ അവസാനത്തെ റെയില്‍വേ സ്റ്റേഷനായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ അതിർത്തി അവസാനിക്കുന്നതും ബംഗ്ലാദേശിന്റെ അതിർത്തി ആരംഭിക്കുകയും ചെയ്യുന്നത് ഇവിടെയാണ്.
പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ ഹബീബ്പൂർ പ്രദേശത്താണ് സിംഗാബാദ് റെയില്‍വേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ റെയില്‍വേ സ്റ്റേഷൻ ബ്രിട്ടീഷ് ഭരണകാലത്താണ് സ്ഥാപിതനായത്. കൊല്‍ക്കത്തയും ധാക്കയും തമ്മിലുള്ള ഗതാഗതബന്ധത്തിലും വ്യാപാരബന്ധത്തിലും സിംഗാബാദ് റെയില്‍വേ സ്റ്റേഷൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുൻപ് ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ ധാക്കയിലേക്ക് പോകാനായി ഇവിടെ എത്തിയിരുന്നുവെന്നത് ചരിത്രം.
മറ്റ് റെയില്‍വേ സ്റ്റേഷനുകളെ പോലെ ഇവിടെ പാസഞ്ചർ ട്രെയിനുകള്‍ നിർത്താറില്ല. അതിനാല്‍ തന്നെ ഇവിടെ ശാന്തമാണ്. ഗുഡ്സ് ട്രെയിനുകള്‍ മാത്രമാണ് ഇവിടെ നിർത്താറുള്ളത്. ചിലത് ബംഗ്ലാദേശിലേക്കും സർവീസ് നടത്തുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഉള്ളത് പോലെ തന്നെയാണ് ഇപ്പോഴും ഈ റെയില്‍വേ സ്റ്റേഷനുള്ളത്. കാര്യമായ വികസനപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.
1978-ലാണ് സിംഗാബാദില്‍ നിന്ന് ഗുഡ്സ് ട്രെയിനുകള്‍ അനുവദിക്കാൻ കരാർ ഉണ്ടാക്കിയത്. പിന്നാലെ 2011-ലാണ് ഇതില്‍ ഭേദഗതി വരുത്തിയത്. അതോടെ നേപ്പാളിലേക്കും മറ്റിടങ്ങളിലേക്കും ഓടുന്ന ട്രാൻസിറ്റ് ട്രെയിനുകളും ഇതുവഴി ഓടിക്കാൻ തീരുമാനമായി.
ഇന്നും സിംഗാബാദിന്റെ പ്ലാറ്റ്ഫോമുകള്‍ ശൂന്യമാണ്. ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഏതാനും ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഭൂമിശാസ്ത്രപരമായാണ് ഈ റെയില്‍വേ സ്റ്റേഷനെ ഇന്ത്യയുടെ അവസാനത്തെ റെയില്‍വേ സ്റ്റേഷൻ എന്നു വിളിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.