കൊച്ചി: യുട്യൂബ് വീഡിയോകളില്‍ നിന്ന് വരുമാനം ലഭിക്കുന്നില്ലെന്നും, അതില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ യൂട്യൂബില്‍ വീഡിയോകള്‍ ഇടില്ലെന്നുമുള്ള പ്രഖ്യാപനവുമായി യുവതി.
മൂന്ന് വർഷം കൊണ്ട് എട്ട് ലക്ഷം രൂപ നിക്ഷേപിച്ചെന്നും, ഒരു രൂപ പോലും വരുമാനം ലഭിച്ചില്ലെന്നുമാണ് നളിനി ഉനഗർ എന്ന യുവതി പറയുന്നത്. പണം നല്‍കാത്തതില്‍ യൂട്യൂബിനെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണെന്നും അവർ പറയുന്നു.നളിനീസ് കിച്ചൻ റെസിപ്പി എന്ന യൂട്യൂബ് ചാനല്‍ വഴി 250ഓശം വീഡിയോകളാണ് ഇതുവരെ ഇറക്കിയത്. എന്നാല്‍ ഇത്രയും നാളായിട്ടും 2450 പേരെ മാത്രമാണ് സബ്സ്ക്രൈബേഴ്സ് ആയി ലഭിച്ചതെന്ന് ഇവർ പറയുന്നു.
ഒരു രൂപ പോലും കിട്ടാത്തതിനാലാണ് താൻ ഈ പരിപാടി നിർത്തുന്നതെന്ന് നളിനി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. സ്റ്റുഡിയോയ്ക്ക് വേണ്ടി സജ്ജീകരിച്ച ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വില്‍ക്കുകയാണെന്നും അവർ വ്യക്തമാക്കി.
യൂട്യൂബ് ചാനലിന് വേണ്ടി പണവും സമയം വെറുതെ കളഞ്ഞുവെന്നും, ജോലിയില്‍ പോലും വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായും ഇവർ പറയുന്നു. അതേസമയം ഉദ്യമത്തില്‍ നിന്ന് പിന്മാറരുതെന്നും, ഇനിയും വീഡിയോകള്‍ ചെയ്യണമെന്നുമാണ് പലരും നളിനിയെ ആശ്വസിപ്പിച്ച് കൊണ്ട് കമന്റ് ചെയ്യുന്നത്.
എന്നാല്‍ യൂട്യൂബിനെ വിശ്വസിച്ച് പണവും സമയവും കളയുന്നവർക്കുള്ള പാഠമാണിതെന്നാണ് എതിർഭാഗത്തിന്റെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.