ഡിസംബര്‍ 21 ; വര്‍ഷത്തിലെ ഏറ്റവും ചെറിയ പകലും ദൈര്‍ഘ്യമേറിയ രാത്രിയുമുള്ള ദിവസം

ദിവസത്തില്‍ 12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമാണെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ ഇന്നത്തെ ദിവസം അതിനൊരു മാറ്റമുണ്ട് .

ഇന്ന് പകല്‍ കുറവും രാത്രി കൂടുതലുമാണ്. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അടയാളപ്പെടുത്തുന്ന ഈ ദിവസത്തെ "വിൻ്റർ സോളിസ്റ്റിസ്" എന്നാണ് അറിയപ്പെടുന്നത്.

ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ വടക്കൻ അർദ്ധഗോള പ്രദേശങ്ങളില്‍ ചെറിയ പകലും ദൈർഘ്യമേറിയ രാത്രിയും സംഭവിക്കാറുണ്ട്.സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ രണ്ട് ബിന്ദുക്കളെയാണ് സോളിസ്റ്റിസുകള്‍ എന്ന് വിളിക്കുന്നത്. ഇതിന്റെ ഫലമായി ഏറ്റവും കുറഞ്ഞ പകല്‍ ഉണ്ടാകും. വർഷത്തില്‍ രണ്ടുതവണ ഇത് സംഭവിക്കുന്നു.

എല്ലാ വർഷവും ഡിസംബർ 19നും 23നും ഇടയിലാണ് ഇത് സംഭവിക്കുന്നത്. ഈ ദിനത്തില്‍ സൂര്യനില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരം വളരെ കൂടുതലായിരിക്കും.

ചന്ദ്ര പ്രകാശം ഭൂമിയില്‍ വളരെ നേരം നിലനില്‍ക്കുന്നതായിരിക്കും. ഈ ദിവസത്തില്‍ ഭൂമി 23.4 ഡിഗ്രി ചെരിഞ്ഞ നിലയിലായിരിക്കും. എട്ട് മണിക്കൂര്‍ പകലാകുമ്പോള്‍ രാത്രി 16 മണിക്കൂർ നീണ്ടുനില്‍ക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !