കൊല്ലം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരേ സി.പി.എം. കൊല്ലം ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശം.
യുവത്വത്തിന് അവസരമെന്ന പേരില്‍ ആര്യയെ മേയറാക്കിയത് ആനമണ്ടത്തരമെന്ന് വിശേഷിപ്പിച്ച പ്രതിനിധികള്‍, മേയറുടെ പക്വതയില്ലാത്ത പെരുമാറ്റം ഭാവിയിലും പാര്‍ട്ടിക്കു ദോഷമാകുമെന്ന് ആരോപിച്ചു.കോര്പറേഷന് ഡിവിഷനുകളില്‍ പലയിടത്തും ബി.ജെ.പി. മുന്നേറുന്നതിന്റെ ആശങ്കയും ജില്ലാസമ്മേളനത്തിലുയര്ന്നു.
ഡി.വൈ.എഫ്.ഐ. നേതാവും എം.പിയുമായ എ.എ. റഹീമിന്റെ പ്രവര്‍ത്തനവും ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനത്തിനിടയാക്കി. റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിനാണെന്നായിരുന്നു ചില പ്രതിനിധികളുടെ ചോദ്യം.
പാര്‍ലമെന്റില്‍ റഹീമിന്റെ പ്രകടനം പരിതാപകരമാണ്. 75 വയസ് നോക്കിയല്ല പാര്‍ട്ടിയിലെ വിരമിക്കല്‍പ്രായം കണക്കാക്കേണ്ടത്. എത്ര ഉന്നതനായാലും വിവരക്കേട് പറയുന്ന സഖാക്കളെ ഒഴിവാക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിക്കാരനായിരുന്ന സന്ദീപ് വാര്യരെ വിശുദ്ധനാക്കാന്‍ ചില ഉന്നത സി.പി.എം. നേതാക്കള്‍ ശ്രമിച്ചെന്ന വിമര്‍ശനവുമുയര്‍ന്നു. തലേന്നുവരെ വര്‍ഗീയത പറഞ്ഞതു മറന്ന്, സന്ദീപിനെ ഉത്തമനായ സഖാവാക്കാന്‍ നോക്കിയ നേതാക്കളാണ് പാര്‍ട്ടിയിലുള്ളത്.
സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അയാളുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരേ പത്രപ്പരസ്യം ചെയ്ത് ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ വന്‍അഴിമതിയാണ് അരങ്ങേറുന്നത്.
പാര്‍ട്ടിക്കാര്‍ക്കു പോലീസ് സ്റ്റേഷനില്‍പ്പോലും നീതി ലഭിക്കുന്നില്ല. കെ.ബി. ഗണേഷ്കുമാര് ഇടതുസ്ഥാനാര്‍ഥിയായി പത്തനാപുരത്തു ജയിച്ച് മന്ത്രിയായെങ്കിലും സി.പി.എമ്മിന് ബാധ്യതയാണെന്നും വിമര്‍ശമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.