മഞ്ഞപ്ര: വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫിസിലേക്ക് പ്രതിഷേധ പന്തംകൊളുത്തി പ്രകടനം നടത്തി.
വടക്കുംഭാഗം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ചന്ദ്രപ്പുര ജംഗ്ഷൻ ചുറ്റി വൈദ്യുതി ഓഫീസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ സമ്മേളനം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സിജു ഈരാളി, ജേക്കബ് മഞ്ഞളി, സാജു കോളാട്ടുകുടി , ഡേവീസ് മണവാളൻ, ബിനോയി പാറയ്ക്ക, ജോഷി ജോസഫ്,കർഷക കോൺഗ്രസ് ബ്ലോക്ക്
പ്രസിഡൻറ് തോമസ് ചെന്നേക്കാടൻ, ഡി കെ ടി എഫ് നിയോജക മണ്ഡലം പ്രസിഡൻറ് ബിജു നെറ്റിക്കാടൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ബിജി സാജു , ബ്ലോക്ക് പഞ്ചായത്തംഗം സരിത സുനിൽ ചാലാക്ക എന്നിവർ പ്രസംഗിച്ചു.
നേതാക്കളായ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോബിൻസ് , ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻറ് ജോസൺ വി ആൻ്റണി,യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ദിനു ജോർജ്, ജോമോൻ ഓലിയപ്പുറം, ബൈജു കോളാട്ടു കുടി, വിനോദ് മാരാടൻ,
സുരേഷ് കവിടപ്പുറത്ത്, ആൻ്റുമാണിക്കത്താൻ, ജോൺസൺ എലിഞ്ഞേലി, ബൈജു കൈതാരത്ത് , ജോൺ കൊടുങ്ങൂക്കാരൻ, ബാബു എബ്രാഹാം ,സെബാസ്റ്റ്യൻ കൊട്ടേക്കാലി, പി.ജെ.ബാബു, ലാലു പുളിക്കത്തറ, എം.ഇ സെബാസ്റ്റ്യൻ, ബിനോയി പാലാട്ടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.