ബംഗളൂരു: മൈസൂരുവില്‍ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു.
മൈസൂരു മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി മുഹമ്മദ് അബിൻ ഫർഹാൻ ആണ് (22) മരിച്ചത്.തൃശൂർ ചാവക്കാട് തിരുവത്ര അത്താണി ഏറച്ചം വീട്ടില്‍ പാലപ്പെട്ടി യൂസുഫിന്റെയും റംഷീനയുടെയും മകനാണ്. സുഹൃത്തുക്കള്‍ക്കൊപ്പം രണ്ട് ബൈക്കുകളിലായി എച്ച്.ഡി കോട്ടെ വഴി യാത്ര പുറപ്പെട്ടതായിരുന്നു. ബേഗൂരിലെത്തിയപ്പോള് ഫർഹാൻ സഞ്ചരിച്ച ബൈക്കും ഗുഡ്സ് ഓട്ടോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഫർഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൂടെ സഞ്ചരിച്ച കോഴിക്കോട് സ്വദേശി ഷിറാസിന് നിസ്സാര പരിക്കേറ്റു. പോസ്റ്റ്മോർട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബസുക്കൾക്ക് വിട്ടു നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.