കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടർ ക്രൂരപീഡനത്തിനിരയായ കൊല്ലപ്പെട്ട കേസില്‍ നിന്ന് പിന്മാറി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ.
വിചാരണ കോടതിയിലും കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്നതില്‍ നിന്നാണ് വൃന്ദ ഗ്രോവർ അടക്കമുള്ള അഭിഭാഷകർ പിന്മാറിയത്. വ്യാഴാഴ്ചയാണ് വിചാരണക്കോടതി ഇക്കാര്യം വിശദമാക്കിയത്.സൌതീക് ബാനർജി, അർജുൻ ഗൂപ്ത് അടക്കമുള്ള അഭിഭാഷക സംഘമാണ് ഇരയായ പെണ്‍കുട്ടിയെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് പിന്മാറിയിട്ടുള്ളത്.
ഇടപെടുന്ന ചില ഘടകങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് അഭിഭാഷക സംഘം വിശദമാക്കിയത്. 2024 സെപ്തംബർ മുതല്‍ ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിഫലം പോലും വാങ്ങാതെയാണ് പ്രതിനിധീകരിച്ചതെന്നാണ് വൃന്ദ ഗ്രോവറുടെ ചേംബർ വിശദമാക്കുന്നത്.
സീല്‍ദാ സെഷൻസ് കോടതിയിലും എജിഎം കോടതിയിലും ഇത്തരത്തില്‍ തന്നെയാണ് ഹാജരായത്. പ്രോസിക്യൂഷന്റെ 43 സാക്ഷികളേയും എതിർഭാഗത്തിന്റെ ജാമ്യാപേക്ഷ അടക്കമുള്ള എതിർക്കുന്നതിലും വിജയിച്ചിരുന്നുവെന്നും വൃന്ദ ഗ്രോവറുടെ ചേംബർ വ്യാഴാഴ്ച വിശദമാക്കി.
2024 ഓഗസ്റ്റ് 9ലാണ് ആർ ജി കഡ മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ സെമിനാർ ഹോളിലാണ് ക്രൂരമായി പീഡനത്തിന് ഇരയായി ട്രെയിനി ഡോക്ടറെ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തില്‍ ട്രെയിനി ഡോക്ടർ നേരിടേണ്ടി വന്ന ക്രൂര പീഡനം വിശദമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.