പാമ്പ് കടിയേറ്റാൽ ഉടൻ എന്ത് ചെയ്യണം?; അറിഞ്ഞിരിക്കാം ഈക്കാര്യങ്ങള്‍

പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം എന്ന് പലപ്പോഴും അറിയാത്തവരാണ് നമ്മളില്‍ പലരും. ശെരിയായ രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം.

പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടന്ന് അടുത്തുള്ള ഡോക്ടറുടെ അടുത്ത് എത്തിക്കുക എന്നുള്ളത് തന്നെയാണ്. സ്വയം ചികിത്സയ്ക്ക് ഒരിക്കലും മുതിരരുത്. ഒരിക്കലും ടെൻഷൻ ആകേണ്ട കാര്യം ഇല്ല, വൈദ്യസഹായം കൃത്യ സമയത്ത് ലഭിച്ചാല്‍ എത്ര വിഷമുള്ള പാമ്പ് ആണെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കും.

പാമ്പ് കടിയേറ്റാല്‍ പെട്ടന്ന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം:

പാമ്പിന്റെ രൂപം, സ്വഭാവം എന്നിവ ഓര്‍മ്മയില്‍ സൂക്ഷിക്കുക. ഇത് വൈദ്യസഹായം തേടുമ്പോള്‍ ഡോക്ടറോട് പറയുന്നത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കാൻ സാഹായിക്കും. കടിയേറ്റ വ്യക്തിയെ സമ്മര്‍ദ്ദത്തിലാക്കാതെ സമാധാനിപ്പിക്കുക. ഇല്ലെങ്കില്‍ രക്തയോട്ടം വേഗത്തിലായി വിഷം പരന്നേക്കാം.

കടിയേറ്റ സ്ഥലത്ത് എന്തെങ്കിലും ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ ഊരി മാറ്റണം. കാലിന് ആണ് കടിയേറ്റതെങ്കില്‍ ഷൂ ഊരി മാറ്റണം.

കടിച്ച ഭാഗത്തിന് അധികം ഇളക്കം തട്ടാത്ത വിധം വയ്ക്കാൻ ശ്രദ്ധിക്കുക. മുറിവുണ്ടാക്കുക, ഐസ് വെക്കുക, വായ വഴി വലിച്ചെടുക്കുക മുതലായവ പരിപൂർണമായും ഒഴിവാക്കുക.

കൈകാലുകളിലാണ് കടി ഏറ്റതെങ്കില്‍, ആ ഭാഗങ്ങളെ ചലിപ്പിക്കാതിരിക്കാൻ വേണമെങ്കില്‍ സ്പ്ലിൻറ്റ് (splint) ചെയ്യാവുന്നതാണ് (കുറച്ച്‌ വീതിയുള്ള നീളത്തില്‍ എന്തെങ്കിലും വെച്ച്‌ അധികം മുറുകാത്ത വിധം കെട്ടുക)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !