ഡൽഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ ഫോർബ്സ് ലിസ്റ്റില്‍ രേഖാ ജുൻജുൻവാലയ്ക്ക് രണ്ടാം സ്ഥാനം. സാവിത്രി ജിൻഡാലാണ് ഒന്നാം സ്ഥാനത്ത്.
ഫിനാൻഷ്യല്‍ എക്സ്പ്രസ് പുറത്തുവിട്ട കണക്കുപ്രകാരം 72814 കോടി രൂപയുടെ ആസ്തി രേഖയ്ക്കുണ്ട്.അന്തരിച്ച ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയാണ് രേഖ. 2022ലാണ് രാകേഷ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വേർപാട് ബിസിനസ് സാമ്രാജ്യത്തിന് വലിയൊരു വിടവാണ് ഉണ്ടാക്കിയത്.
എന്നാല്‍ ആ സാമ്രാജ്യത്തെ താങ്ങി നിർത്താൻ രേഖ രംഗത്തിറങ്ങി. അത്രയും നാള്‍ മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ വെള്ളിവെളിച്ചത്തിന് പിറകിലിരുന്ന രേഖ ഭർത്താവിന്റെ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുത്ത് രംഗത്തെത്തി.
രാകേഷിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയായ രേഖ ബിസിനസ് തന്ത്രങ്ങള്‍ ബുദ്ധിമാനായ സേനാപതിയുടെ മികവോടെ നടപ്പിലാക്കി. ഫോർബ്സിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരില്‍ 28ാം സ്ഥാനമാണ് രേഖയ്ക്ക്. ലോകത്തിലെ സമ്പന്നരില്‍ 298ാം സ്ഥാനവും
കൊമേഴ്സ് ബിരുദധാരിയായ രേഖയ്ക്ക് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് ആഴത്തിലുള്ള ഗ്രാഹ്യമുണ്ടായിരുന്നു. രാകേഷ് ഉള്ളപ്പോള്‍ തന്നെ തന്റെ സ്റ്റോക്ക് മേഖലയിലുള്ള കഴിവ് ബിസിനസിന് വേണ്ടി ചിലവാക്കിയിരുന്നു.
രേഖയുടെ പ്രമുഖ ആസ്തികളിലൊന്നാണ് 370 കോടി രൂപ മൂല്യമുള്ള RARE വില്ല. ഇതിന് പുറമേ 739 കോടിയുടെ ഓഫീസ് മുറികള്‍ സ്വന്തമായുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.