ചെന്നൈ: മധുര സെന്‍ട്രല്‍ അസി. ജയിലറെ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെണ്‍കുട്ടി.
പെണ്‍കുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ബന്ധുക്കളുമായെത്തിയാണ് പെണ്‍കുട്ടി അസി. ജയിലര്‍ ബാലഗുരുസ്വാമിയെ തല്ലിയത്.തടവുകാരനെ കാണാന്‍ വരുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായിരുന്നു. പരിചയം മുതലെടുത്ത് പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വീട്ടില്‍ അറിയിച്ചതോടെ പെണ്‍കുട്ടിക്കൊപ്പം വന്ന സ്ത്രീകള്‍ അടക്കമുള്ളവരും വഴിയിലിട്ട് ബാലഗുരുവിനെ തല്ലി. തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ജയിലറെ യുവതി മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്പെന്റ് ചെയ്തിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.