ചെന്നൈ: ചെന്നൈയിലെ അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ കയറി വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിയ പൊലീസ് പിടികൂടി.
കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന് (37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരനെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം ക്യാമ്പസില്‍ നില്‍ക്കുമ്പോഴാണ് ഇയാളുടെ അതിക്രമമുണ്ടായത്. കാമ്പസിലേക്ക് കടന്നുവന്ന പ്രതി, പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും ആദ്യം മർദ്ദിക്കുകയായിരുന്നു. ഭയന്ന യുവാവ് പെണ്‍കുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷവിദ്യാർത്ഥിക്കൊപ്പം നില്‍ക്കുമ്പോഴാണ് പ്രതിയുടെ അക്രമമുണ്ടായത്.
അതേസമയം നടുക്കുന്ന സംഭവത്തില്‍ ക്യാമ്പസിനകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.