സിഡ്നി: ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫില്‍ കുടുംബത്തോടൊപ്പം മത്സ്യബന്ധനം നടത്തുകയായിരുന്ന 40 കാരനായ പാസ്റ്ററെ സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തി.
സെൻട്രല്‍ ക്വീൻസ്‌ലാൻ്റ് പട്ടണമായ റോക്ക്‌ഹാംപ്ടണിലെ കത്തീഡ്രല്‍ ഓഫ് പ്രെയ്‌സ് പള്ളിയിലെ പാസ്റ്ററായ ലൂക്ക് വാല്‍ഫോർഡാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.രാജ്യത്തിൻ്റെ കിഴക്കൻ തീരത്തുള്ള ഹംപി ദ്വീപിന് സമീപം കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് സംഭവമെന്ന് പോലീസും പ്രാദേശിക മാധ്യമങ്ങളും അറിയിച്ചു.
കുടുംബാംഗങ്ങള്‍ക്കൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് സ്രാവിൻ്റെ കടിയേറ്റതെന്ന് ക്വീൻസ്‌ലാൻഡ് സ്റ്റേറ്റ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. സ്രാവ് കടിച്ചതിനെത്തുടർന്ന് അപകടകരമായ രീതിയില്‍ പരിക്കുകള്‍ പറ്റിയിരുന്ന പാസ്റ്റർ ഒന്നര മണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു.
കഴുത്തില്‍ മാരകമായ മുറിവ് ഏറ്റതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചതായി പോലീസ് എഎഫ്‌പിയോട് പറഞ്ഞു. ഗ്രേറ്റ് ബാരിയർ റീഫിൻ്റെ കെപ്പല്‍ ബേ ഐലൻഡ്സ് നാഷണല്‍ പാർക്കില്‍ സ്ഥിതി ചെയ്യുന്ന ഹംപി ദ്വീപില്‍, ഡൈവിംഗിനും സ്നോർക്കലിങ്ങിനുമായി ക്യാമ്പിംഗ് ഗ്രൗണ്ടും ഉണ്ട്.
ഓസ്ട്രേലിയയില്‍ 2023 ഡിസംബറിലും സ്രാവ് ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. 15 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് അന്ന് മരിച്ചത്. 1791 മുതല്‍ ഓസ്‌ട്രേലിയയില്‍ 1200 ലധികം ആളുകളാണ് സ്രാവിന്റെ ആക്രമണത്തില്‍ പെട്ടതില്‍ 250 ല്‍ അധികം ആളുകള്‍ മരണപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.