ചെങ്ങന്നൂര്‍: പാഠഭാഗം പഠിച്ചിട്ടില്ലെന്ന് ആരോപിച്ച് സംസാരശേഷി കുറവുള്ള ആറാംക്ലാസുകാരിയെ ട്യൂഷന് അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
പതിനഞ്ചോളം കുട്ടികളുടെ മുന്നില്‍വെച്ചാണ് മര്‍ദ്ദിച്ചത്. ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് പണം നല്കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ മകളാണ് മര്‍ദ്ദനത്തിന് ഇരയായത്.വീടിന് സമീപത്തെ ട്യൂഷന് സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് ദമ്പതികള്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
നവംബര്‍ 30നാണ് സംഭവം. കുട്ടിയുടെ കാല്പാദം മുതല്‍ അരയ്ക്ക് താഴെ ഭാഗത്ത് വരെ അടികൊണ്ട് മുറിഞ്ഞ് ചോരയൊലിച്ച നിലയിലായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. സംഭവത്തിനുശേഷം ടീച്ചറുടെ ഭര്‍ത്താവ് വീട്ടിലെത്തി പണം നല്‍കിയെന്നും ഇത് തിരിച്ചുനല്‍കി ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നുവെന്നും മര്‍ദ്ദനമേറ്റ കുട്ടിയുടെ മാതാവ് പറയുന്നു.
പെയിന്റിങ് ജോലിക്കാരനായ പിതാവിനും സംസാരശേഷി കുറവുണ്ട്. പരാതിയെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.