ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 10 ന് പ്രതിഷേധം സംഘടിപ്പിയ്ക്കുന്നു. സെക്രട്ടറിയേറ്റ് മുതൽ രാജ് ഭവൻ വരെ ആയിരങ്ങൾ പ്രതിഷേധത്തിൽ അണി ചേരും.
2024 ആഗസ്റ്റ് 1 നു സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പിന്നോക്ക വിഭാഗങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. മേൽത്തട്ട് പരിധിയും ഉപ വർഗീകരണവും ദോഷം ചെയ്യുന്നതാണെന്നും ഇവർ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി വിവിധ സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ വിളംബര ജാഥയും പ്രതിഷേധ പ്രചരണവും സംസ്ഥാനത്ത് ഒട്ടാകെ നടക്കും.
KPMS സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ജനറൽ കൺവീനർ ആയിട്ടുള്ള സമര സമിതിയുടെ പ്രതിഷേധത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണ നൽകണമെന്ന് ഭാരവാഹികൾ. ആവശ്യപ്പെട്ടു. 60 ഓളം സംഘടനകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ശക്തമായ പ്രതിഷേധമാണ് ഉണ്ടാവുകയെന്ന് കൺവീനർ കണ്ടല സുരേഷും KPMS താലൂക്ക് യൂണിയൻ സെക്രട്ടറി ശ്യാം സുരേഷും പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.