വേൾഡ് മലയാളി ഫെഡറേഷന്‍ (WMF) ഫാമിലി മീറ്റ് നവംബർ 16 ആം തിയതി.
166 രാജ്യങ്ങളിൽപ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷന്‍ (WMF) ലോക മലയാളികള്‍ക്കിടയില്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞത് ആ സംഘടന ഇടപെട്ട മേഖലകളിൽ, ആധുനിക മലയാളി സമൂഹത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഉള്ള ജീവിത ശൈലികള്‍ കൃത്യതയോടെ മനസ്സിലാക്കി, അതിന് അനുസൃതമായ പ്രവർത്തന ശൈലികള്‍ രൂപപ്പെടുത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചത്തിലൂടെയാണ്.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അയർലൻഡ് എന്ന കൊച്ചു രാജ്യത്തിലും WMF ന്റെ നാഷണൽ കൌൺസിൽ പ്രവർത്തിച്ചു വരുന്നു എന്നത് ശ്രദ്ധേയമാണ്.
ഈ വരുന്ന നവംബർ 16 ആം തിയതി WMF അയർലണ്ട് നാഷണൽ കൗൺസിൽ സംഘടിപ്പിക്കുന്ന ഫാമിലി മീറ്റിൽ മലയാളികളുടെ പ്രിയങ്കരനായ സൗത്ത് ഡബ്ലിൻ കൗണ്ടി മേയർ ആയ ശ്രീ. ബേബി പെരേപ്പാടൻ, ശ്രീ വര്ഗീസ് ജോയ് (National Convenor of Migrant Nurses Ireland), ശ്രീമതി സോമി തോമസ് (NMBI Board member) എന്നിവരെ ആദരിക്കുന്നു.
WMF ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മേരി റോസ്‌ലെറ്റ് ഫിലിപ്പ് നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിക്കും.
ഡൺബോയിനിലുള്ള GAA ക്ലബ്ബിൽ വച്ച് വൈകുന്നേരം അഞ്ചു മണിക്ക് വിവിധ കലാപരിപാടികളോടുകൂടെ ആരംഭിച്ചു അത്താഴവിരുന്നോടും കൂടെ സമാപിക്കുന്നതായിരിക്കും എന്ന് അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഷൈജു തോമസ്, പ്രസിഡന്റ് ഡിനിൽ പീറ്റർ, സെക്രട്ടറി സന്ദീപ് കെ എസ്, ട്രെഷറർ സ്റ്റീഫൻ ലൂക്കോസ് എന്നിവർ അറിയിച്ചു.
അയർലൻഡിന് അകത്തും പുറത്തുമുള്ള, വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള, ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന WMF ന്റെ അംഗങ്ങളെയും സുഹൃത്തുക്കളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.